Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onion Price

ഉ​ള്ളി വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു; പ്ര​തീ​കാ​ത്മ​ക സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി ക​ർ​ഷ​ക​ർ

മ​ന്ദ്സോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ഉ​ള്ളി​യു​ടെ പ്ര​തീ​കാ​ത്മ​ക സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി ക​ർ​ഷ​ക​ർ. മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്സോ​ർ ജി​ല്ല​യി​ലെ ഉ​ള്ളി ക​ർ​ഷ​ക​രാ​ണ് ഉ​ള്ളി വി​ല ക്ര​മാ​ധീ​ത​മാ​യി കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​മാ​യി പ്ര​തീ​കാ​ത്മ​ക സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.

ഉ​ത്പാ​ദ​ന ചെ​ല​വ് പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളോ​ടെ പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ശ​വ​പ്പെ​ട്ടി​യി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ഗ്രാ​മി​ന് ഒ​രു രൂ​പ മു​ത​ൽ പ​ത്ത് രൂ​പ വ​രെ​യാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ന്ന ഉ​യ​ർ​ന്ന വി​ല. എ​ന്നാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും ഒ​രു രൂ​പ മു​ത​ൽ ര​ണ്ട് രൂ​പ വ​രെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി. ഉ​ള്ളി​ക്ക് ക​യ​റ്റു​മ​തി തീ​രു​വ 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ നി​ല​വി​ലെ കൃ​ഷി മ​ന്ത്രി​യാ​ണെ​ങ്കി​ലും, തീ​രു​വ സം​ബ​ന്ധി​ച്ച് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ക​യ​റ്റു​മ​തി തീ​രു​വ കു​റ​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ക​ർ​ഷ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​ക്കാ​ർ താ​ങ്ങു​വി​ല ന​ൽ​കി ഉ​ള്ളി വാ​ങ്ങ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

 

 

 

 

Latest News

Corehub Up